വനിതാ ഡോക്ടറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മഹാരാഷ്ട്രയിലെ സതാരയിലാണ് സംഭവം.......
ബംഗളുരു: ഈ മാസം അധികാരത്തിൽ രണ്ടര വർഷം പൂർത്തിയാകുന്നതോടെ സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറിയേക്കുമെന്ന അഭ്യൂഹം സംസ്ഥാനമൊട്ടാകെ ശക്തമാണ്. ഉപമുഖ്യമന്ത്രി സ്ഥാനവും പിസിസി അധ്യക്ഷ പദവിയും ഒന്നിച്ചുവഹിക്കുന്ന ഡി കെ ശിവകുമാറാണ് മുഖ്യമന്ത്രിയാകാൻ കരു നീക്കുന്നത്. ......
ന്യൂഡൽഹി :ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ബി.ആർ. ഗവായിക്ക് നേരെ കോടതി നടപടിക്കിടെ ചെരിപ്പെറിയാൻ ശ്രമിച്ചെന്ന് ആരോപിച്ച് അഭിഭാഷകൻ രാകേഷ് കിഷോറിനെതിരെ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി സുപ്രീം കോടതി തിങ്കളാഴ്ച, ഒക്ടോബർ 27-ന് പരിഗണിക്കും.
ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രീം കോടതി ബാർ അസോസിയേഷൻ നൽകിയ ഹർജി പരിഗണിക്കുന്നത്. ......
ആന്ധ്രയിൽ ബസിന് തീപിടിച്ച് 32 പേർക്ക് ദാരുണാന്ത്യം. കുർണൂൽ ജില്ലയിലെ ചിന്ന തെകുരു ഗ്രാമത്തിൽ ബെംഗളൂരു-ഹൈദരാബാദ് ദേശീയ പാതയിലാണ് അപകടമുണ്ടായത്. ഇന്നു പുലർച്ചെ മൂന്നുമണിയോടെയാണ് കാവേരി ട്രാവൽസിന്റെ ബസ് അഗ്നിക്കിരയായത്. ......
ബംഗളൂരു: മന്ത്രവാദത്തിലൂടെ പണം ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന് പരാതി. കർണാടകയിലെ യാദ്ഗിറിലാണ് സംഭവം.......
കർണാടകം തനിച്ചും കൂട്ടുചേർന്നും ഭരിച്ച മൂന്ന് പ്രമുഖ രാഷ്ട്രീയപാർട്ടികളാണ് കോൺഗ്രസ്സ്, ബിജെപി, ജെഡിഎസ്സ് എന്നിവ. ജെഡിഎസ്സ് കോൺഗ്രസ്സിനോടും ബിജെപിയോടും ഒരുപോലെ കൂട്ടുകൂടി അധികാരം പങ്കിട്ടിട്ടുണ്ട്. ......
ചെന്നൈ: ദത്തെടുക്കൽ കേസുകളിൽ കുട്ടിയുടെ സമ്മതവും ക്ഷേമവും കേന്ദ്രബിന്ദുവായിരിക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ സുപ്രധാന നിർദ്ദേശം. ദത്തെടുക്കൽ ചട്ടങ്ങളിൽ (Adoption Regulations) പറയുന്ന 'കുട്ടിയുടെ സമ്മതം' എന്നത് സമഗ്രമായ അർത്ഥത്തിൽ മനസ്സിലാക്കണം. ......
ന്യൂഡൽഹി: ഇന്ത്യൻ നിയമ സ്ഥാപനങ്ങൾക്ക് വിദേശ സ്ഥാപനങ്ങളുമായി ഏതെങ്കിലും തരത്തിലുള്ള സഹകരണമോ, ആഗോള തലത്തിൽ ഏകീകൃതമായ പേരിലോ പ്രവർത്തിക്കുന്നതിനോ എതിരെ കർശന മുന്നറിയിപ്പുമായി ബാർ കൗൺസിൽ ഓഫ് ഇന്ത്യ (BCI). ഇത്തരം കൂട്ടുകെട്ടുകൾ വിദേശ സ്ഥാപനങ്ങൾ ഇന്ത്യയിൽ നിയമം പ്രാക്ടീസ് ചെയ്യുന്നതിന് തുല്യമാണ്, ഇത് അനുവദനീയമല്ലെന്നും ബിസിഐ ആവർത്തിച്ച് വ്യക്തമാക്കി.
ഇന്ത്യൻ ആർബിട്രേഷൻ നടപടികളിൽ വിദേശ അഭിഭാഷകർക്ക് ഏർപ്പെടാവുന്നതിന്റെ പരിധി സംബന്ധിച്ചും ബിസിഐ വ്യക്തത നൽകി. ......
സിഡ്നി: 76-ാമത് ഇന്റര്‍നാഷണല്‍ ആസ്ട്രോണോട്ടിക്കല്‍ കോണ്‍ഗ്രസില്‍ (ഐഎസി 2025) മുഖ്യ അവതാരകനായി രംഗത്തെത്തിയത് 26കാരനായ മലയാളി യുവാവ്. ആഗോള ബഹിരാകാശ, സൈബര്‍ സുരക്ഷാ രംഗത്ത് ശ്രദ്ധേയമായ പഠനമാണ് ആരോമല്‍ സുജിത്ത് ഐഎസി 2025ല്‍ അവതരിപ്പിച്ചത്.
ഐഎസി 2025ലെ അഞ്ചാം സെഷനായ വിജയകരമായ ബഹിരാകാശ, പ്രതിരോധ പരിപാടികള്‍ക്ക് തന്ത്രപരമായ റിസ്ക് മാനേജ്മെന്റില്‍ ഇ9- ബഹിരാകാശ പ്രവര്‍ത്തനങ്ങളുടെ സുരക്ഷ, സ്ഥിരത, സുസ്ഥിരത എന്നിവയെ കുറിച്ചുള്ള സിംപോസിയത്തിലാണ് ആരോമല്‍ സുജിത്ത് 'ആധുനിക നിരീക്ഷണത്തിലെ സ്ട്രാറ്റോസ്ഫെറിക് ബലൂണുകള്‍: ദേശീയ സുരക്ഷയുമായി ബന്ധപ്പെടുത്തുന്ന നവീകരണത്തില്‍ താരതമ്യ വിശകലനം' എന്ന പ്രബന്ധം അവതരിപ്പിച്ചത്.
ഭൂമിയുടെ അന്തരീക്ഷത്തിന്റെയും ബഹിരാകാശത്തിന്റെയും അതിരുകളില്‍ പ്രവര്‍ത്തിക്കുന്ന സ്ട്രാറ്റോസ്ഫെറിക് ബലൂണുകള്‍ എങ്ങനെ ആധുനിക ഇന്റലിജന്‍സ്, സര്‍വെയ്ലന്‍സ്, റിക്കോണസന്‍സ് (ഐഎസ്ആര്) രംഗത്തെ മാതൃക മാറ്റുകയാണെന്നാണ് ആരോമല്‍ സുജിത്തിന്റെ പ്രബന്ധം പരിശോധിക്കുന്നത്. ......
ഭാര്യയെ യുവാവ് കൊന്ന് കുഴൽക്കിണറിലിട്ടു മൂടി. ചിക്കമംഗളൂരുവിലാണ് സംഭവം. ചിക്കമംഗളൂരു കടൂർ സ്വദേശിയായ വിജയ് ആണ് ഭാര്യ ഭാരതിയെ (28) കൊലപ്പെടുത്തിയത്. ......